Reiki Healing
പ്രാണചികിത്സ (Pranic Healing)
പുരാതനകാലം മുതല്‍ക്കേ ഭാരതത്തില്‍ നിലനിന്നിരുന്ന ഒരു ചികിത്സാ രീതിയാണ് പ്രാണചികിത്സ. ശരീരത്തിന്റെ ഏതാനും ഇഞ്ചുകള്‍ അകലെ വരെ നിറഞ്ഞു നില്‍ക്കുന്ന ഒരു ഊര്‍ജ്ജ വലയമാണ് ഇതിന്റെ അടിസ്ഥാനം. ഇത് ബയോ പ്ലാസ്മിക് ബോഡി, ഓറ, ഊര്‍ജ്ജശരീരം, തേജോമയ ശരീരം, സൂക്ഷ്മ ശരീരം എന്നൊക്കെ അറിയപ്പെടുന്നു.
മനുഷ്യ ശരീരം പ്രാണചികിത്സാ തത്വമനുസരിച്ച് രണ്ടു ഭാഗങ്ങളാണ്.
1.സൂക്ഷ്മ ശരീരം, 2. സ്ഥൂല ശരീരം
ഇതില്‍ സ്ഥൂല ശരീരം നമ്മുടെ ദൃശ്യ ശരീരം തന്നെയാണ്. സൂക്ഷ്മ ശരീരമാണ് ഓറ അഥവാ ഊര്‍ജ്ജ വലയം. ഈ ഊര്‍ജ്ജ വലയത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗങ്ങള്‍ക്കു കാരണം. മാനസികവും ശാരീരികവുമായ എല്ലാ രോഗങ്ങളും ആദ്യം പ്രതിഫലിക്കുന്നത് ഓറയിലാണ്. രോഗങ്ങള്‍ ഓറയില്‍ ഏറ്റക്കുറച്ചിലുകളായി പ്രത്യക്ഷപ്പെടുന്നു. ഇത് നോക്കിയോ, സ്പര്‍ശിച്ചോ(ഓറയില്‍) മനസ്സിലാക്കി ആ കുറവുകള്‍ പരിഹരിക്കുന്നു. അപ്പോള്‍ അതുമായി ബന്ധപ്പെട്ട രോഗം ഭേദമാകുന്നു. ഇതാണ് പ്രാണചികിത്സയുടെ രീതി. ഓറയിലെ ഏറ്റക്കുറച്ചിലുകള്‍ ചികിത്സകന്റെ കൈകള്‍ ഉപയോഗിച്ച് പ്രാണ (ഊര്‍ജ്ജം) കടത്തി വിട്ടാണ് പരിഹരിക്കുന്നത്. പ്രാണചികിത്സയില്‍ സൂര്യ മണ്ഡലത്തില്‍ നിന്നാണ് ഊര്‍ജ്ജം സ്വീകരിക്കുന്നത്, ഈ ഊര്‍ജ്ജം രോഗമുള്ള ശരീര ഭാഗത്തേക്ക് പ്രവഹിപ്പിക്കുന്നു. ഒരു കയ്യിലൂടെ ഊര്‍ജ്ജം സ്വീകരിച്ച് മറുകയ്യിലൂടെ ഊര്‍ജ്ജം പ്രവഹിപ്പിക്കുന്നു. നമ്മുടെ നാട്ടില്‍ ചെറിയ രോഗങ്ങള്‍ ഉഴിഞ്ഞു മാറ്റുന്നത് ഈ തത്വം ഉപയോഗിച്ചു തന്നെയാണ്. ചിലര്‍ ചില പ്രത്യേക പച്ചിലകള്‍ ഉപയോഗിക്കാറുണ്ടെന്നു മാത്രം.
എന്താണ് റെയ്‌ക്കി ? (Reiki)
റെയ്‌ക്കിയും ഒരു ഊര്‍ജ്ജ ചികിത്സയാണ്. റെയ്‌ക്കിയില്‍ ഊര്‍ജ്ജപ്രവാഹം ചികിത്സകനാകാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയില്‍ തുടങ്ങി വയ്ക്കുന്നത് ഒരു ഗുരുവാണ്. ഗുരുവില്‍ നിന്നും ഈ ഊര്‍ജ്ജം സ്വീകരിക്കുന്ന പ്രക്രിയയ്ക്ക് Attunement എന്നു പറയും. റെയ്‌ക്കി നല്‍കുന്ന വേളയില്‍ ഈ ഊര്‍ജ്ജപ്രവാഹം ഉണ്ടാകുന്നത് ചികിത്സകനില്‍ നിന്നല്ല, ചികിത്സകന്‍ വെറും ഒരു മാധ്യമമായി (Channel) വര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രപഞ്ച ശക്തി ചികിത്സകനിലൂടെ പ്രവഹിക്കുന്നു, ഈ ഊര്‍ജ്ജപ്രവാഹം ചികിത്സകനിലൂടെ രോഗി തന്നെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ചൈനയില്‍ നില നിന്നിരുന്ന പല ചികിത്സാ രീതികളുടെയും സ്വാധീനം റെയ്‌ക്കിയിലുണ്ട്. അക്യു പങ്ചര്‍, ചി ഗോംഗ്, തായ് ചി എന്നിവ അവയില്‍ ചിലതാണ്.
റെയ്‌ക്കിയുടെ പ്രത്യേകതകള്‍
റെയ്‌ക്കി എന്ത് രോഗവും ഭേദമാക്കാനുള്ള മാര്‍ഗ്ഗമല്ല. എന്നാല്‍ പലപ്പോഴും മറ്റു ചികിത്സകളോടൊപ്പം അവയുടെ ഗുണഫലം ഇരട്ടിപ്പിക്കാനായി റെയ്‌ക്കി കൂടി ഉപയോഗിക്കവുന്നതാണ്. അതേ സമയം റെയ്‌ക്കി മാത്രം നല്‍കിയും പല രോഗങ്ങളും ഭേദമാക്കാന്‍ കഴിയും. സ്വയം ചികിത്സയാണ് റെയ്‌ക്കിയുടെ മറ്റൊരു പ്രത്യേകത. ഏതെങ്കിലും പ്രത്യേക വിശ്വാസവുമായി ബന്ധപ്പെട്ടിട്ടില്ലാത്തതിനാല്‍ ജാതിമത ഭേദങ്ങളില്ലാതെ ആര്‍ക്കും റെയ്‌ക്കി പരിശീലിക്കാവുന്നതാണ്. റെയ്‌ക്കി മനുഷ്യരിലും മൃഗങ്ങളിലും ഒരു പോലെ ഫലപ്രദമാണ്. റെയ്‌ക്കി ശരീരത്തിലും മനസ്സിലും ഒരു പോലെ പ്രവര്‍ത്തിക്കുന്നു.റെയ്‌ക്കിയ്ക് മനശ്ശാന്തി നല്‍കാനും, ടെന്‍ഷന്‍ ലഘൂകരിക്കാനുമുള്ള കഴിവ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ശാരീരിക മാനസിക ആത്മീയ വൈകാരിക തലങ്ങളെയെല്ലാം ഫലപ്രദമായി സ്വാധീനിക്കുവാനും സുഖപ്പെടുത്തുവാനുമുള്ള കഴിവ് റെയ്‌ക്കി ഊര്‍ജ്ജത്തിനുണ്ട്.
(തുടരും...)